Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന്‍ വനിതാദിനാചരണം സംഘടിപ്പിച്ചു
09/03/2019
താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന്‍ സംഘടിപ്പിച്ച വനിതാ ദിനാചരണ സമ്മേളനം കഥകളി ആര്‍ട്ടിസ്റ്റ് അഡ്വ. രഞ്ജിനി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്ത്രീ ആയതിനാല്‍ ദുര്‍ബലയാണെന്ന ചിന്ത ഉപേക്ഷിച്ച് തങ്ങള്‍ സ്വയം ശക്തരാണെന്ന ബോധം ഓരോ സ്ത്രീകളിലും ഉണ്ടാകണമെന്ന് കഥകളി ആര്‍ട്ടിസ്റ്റ് അഡ്വ. രഞ്ജിനി സുരേഷ് പറഞ്ഞു. താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന്‍ സംഘടിപ്പിച്ച വനിതാ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മെട്രോ ട്രെയിന്‍ ഓപ്പറേറ്റര്‍ വി.എസ് വന്ദനയെയും ദേശീയ ബധിര കായിക മേളയില്‍ വെള്ളിമെഡല്‍ നേടിയ ഗൗരി മനോജിനെയും ചടങ്ങില്‍ ആദരിച്ചു. എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് മീനാ റാണി എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു, എന്‍.ജി ബാലചന്ദ്രന്‍, വനിതാ യൂണിയന്‍ സെക്രട്ടറി ടി.ആര്‍ ഇന്ദിരാമണി, ദേവി പാര്‍വ്വതി, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, എം.ഗോപാലകൃഷ്ണന്‍, എസ്.മുരുകേശ്, സുശീല എം നായര്‍, ശോഭന കുമാരി എന്നിവര്‍ പ്രസംഗിച്ചു.