Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാദിനാചരണത്തോടനുബന്ധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനം നടത്തി
09/03/2019
വനിതാദിനാചരണത്തോടനുബന്ധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ സമ്മേളനം മുന്‍ എം.എല്‍.എ കെ.കെ ലതിക ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് മുഴുവന്‍ വനിതകളും രംഗത്തിറങ്ങണമെന്ന് വൈക്കത്ത് നടന്ന ജനാധിപത്യ മഹിളാ വനിതാ പാര്‍ലമെന്റ് സമ്മേളനം ആഹ്വാനം ചെയ്തു. ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുന്‍ എം.എല്‍.എ കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അനിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഹരികുമാര്‍, ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറിമാരായ കെ.അരുണന്‍, കെ.ശെല്‍വരാജ്, മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രമാ മോഹനന്‍, ജില്ലാ പ്രസിഡന്റ് കെ.വി ബിന്ദു, കെ.ബി രമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലൈലാ ജമാല്‍, പി.ശകുന്തള, ലതാ അശോകന്‍, ജില്ലാ കമ്മിറ്റി അംഗം കവിതാ റെജി എന്നിവര്‍ പ്രസംഗിച്ചു.