Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാരം നല്‍കി
09/03/2019

വൈക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച അഞ്ചു ക്ഷീരസംഘങ്ങളില്‍ ഒന്നായി വല്ലകം ക്ഷീരോല്‍പ്പാദ സഹകരണ സംഘത്തെ തെരഞ്ഞെടുക്കുകയും പ്രത്യേക പുരസ്‌കാരം നല്‍കുകയും ചെയ്തു. ആലപ്പുഴയില്‍ വച്ചു നടന്ന സംസ്ഥാന ക്ഷീരകര്‍ഷക പാര്‍ലമെന്റിനോടനുബന്ധിച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ സംഘത്തിന് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി.കെ തിലോത്തമന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കോട്ടയം ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരു ക്ഷീരസഹകരണ സംഘം സംസ്ഥാനതല അവാര്‍ഡിന് അര്‍ഹമാകുന്നത്. സംഘം പ്രസിഡന്റ് മോഹന്‍ദാസ്, സെക്രട്ടറി സി.കെ സനില്‍, ഭരണസമിതി അംഗങ്ങളായ ജോസഫ് എം.പി, ആശ വി.എ, ഇന്ദിര ഞളളയില്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.