Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌ക്കാരം നല്‍കി ആദരിച്ചു.
08/03/2019
മിച്ച സേവനത്തിന് താലുക്ക് ഓഫീസിലെ ഉദ്യോഗസ്ഥ എ.മിനിക്ക് റോട്ടറി ക്ലബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം വനിതാ ദിനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മിനിക്ക് കൈമാറുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍ ദുരിതത്തിലായവരുടെ ക്ഷേമത്തിനായി സുത്യര്‍ഹമായ സേവനം നടത്തിയ താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥ എ.മിനിയെ വനിതാ ദിനത്തില്‍ വൈക്കം റോട്ടറി ക്ലബ് തൊഴില്‍മേഖലയിലെ മഹനീയസേവനത്തിനുള്ള പുരസ്‌ക്കാരം നല്‍കി ആദരിച്ചു. താലൂക്കിലെ 18 വില്ലേജുകളില്‍പ്പെട്ട ദുരിതബാധിതര്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ സഹായം കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് മിനി നടത്തിയ സേവനത്തെ പ്രകീര്‍ത്തിച്ചാണ് പുരസ്‌കാരം നല്‍കിയത്. മറ്റ് മേഖലകളിലെ കര്‍മ്മോത്സുകരായ വനിതകളെയും ആദരിക്കുന്നുണ്ട്. താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പുരസ്‌കാരം മിനിക്ക് കൈമാറി. റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ് അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ വൃന്ദ ദേവി, എല്‍.ആര്‍ തഹസില്‍ദാര്‍ ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി തഹസിദാര്‍ രാജു, റോട്ടറി സെക്രട്ടറി ജനറല്‍ എന്‍ ഷൈന്‍കുമാര്‍, ഷിബു മാത്യൂ, ജെയിംസ് പാലയ്ക്കന്‍, ജോഷി ജോസഫ്, കെ.സി ചാണ്ടി എന്നിവര്‍ പങ്കെടുത്തു.