Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളക്ഷന്‍ സെന്റര്‍ ഉദ്ഘാടനം
08/03/2019
ആഞ്ജനേയമഠത്തില്‍ താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കിസ്‌കോ ലാബ് തുടങ്ങിയ കളക്ഷന്‍ സെന്റര്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊച്ചങ്ങാടി ആഞ്ജനേയമഠത്തില്‍ താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കിസ്‌കോ ലാബിന്റെ കളക്ഷന്‍ സെന്റര്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ആഞ്ജനേയമഠം രാമചന്ദ്രസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍, എം.അനില്‍കുമാര്‍, എന്‍.അനില്‍ ബിശ്വാസ്, ശരത്, രമാ ദേവി, കെ.വി ഗോപാലകൃഷ്ണന്‍ നായര്‍, എം.എം. രവീന്ദ്രനാഥ്, കെ.വിശ്വനാഥന്‍ നായര്‍, പി.വി പ്രസാദ്, എം.എന്‍ ദിവാകരന്‍ നായര്‍, എം.വി മനോജ്, സൊസൈറ്റി സെക്രട്ടറി എം.കെ സോജന്‍ എന്നിവര്‍ പ്രസംഗിച്ചു.