Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് നീതിപൂര്‍വകമായ സംവരണം നല്‍കണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അഡ്വ. എ.എം ആരിഫ് എം.എല്‍.എ.
08/03/2019
സഹൃദയ വനിതാദിനാചരണം അഡ്വ.എ .എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറ്റു മേഖലകളില്‍ മികവ് കാട്ടുന്നതുപോലെ രാജ്യഭരണത്തിലും ആനുപാതിക പ്രാതിനിധ്യം ലഭിക്കാന്‍ നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് നീതിപൂര്‍വകമായ സംവരണം നല്‍കണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അഡ്വ. എ.എം ആരിഫ് എം.എല്‍.എ. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ വൈക്കം, ചേര്‍ത്തല, പള്ളിപ്പുറം മേഖലകളിലെ സ്വയം സഹായ സംഘാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംവരണത്തിന്റെ പിന്‍ബലമില്ലാതെ രാജ്യത്തിന്റെ ഉന്നതപദവികളില്‍ സ്ത്രീകള്‍ എത്തിച്ചേര്‍ന്ന വസ്തുത എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും എ.എം ആരിഫ് കൂട്ടിച്ചേര്‍ത്തു. പള്ളിപ്പുറം ഫൊറോനാ പാരിഷ് ഹാളില്‍ നടത്തിയ സമ്മേളനത്തില്‍ ഫൊറോനാ വികാരി ഫാ.ജോസ് ഒഴലക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ഡി.ജി.പിയും റോ മേധാവിയുമായിരുന്ന ഹോര്‍മിസ് തരകന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘങ്ങളിലെ മുതിര്‍ന്ന അംഗങ്ങളെ ഫാ. ജോസ് ഒഴലക്കാട്ട്, ഹോര്‍മിസ് തരകന്‍, ഫാ. വര്‍ഗീസ് മൂഞ്ഞേലി എന്നിവര്‍ ആദരിച്ചു. പ്രളയാനന്തര അതിജീവന പദ്ധതിയില്‍ സ്വയംതൊഴിലുകള്‍ക്കായി നല്‍കുന്ന വായ്പാവിതരണം സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര നിര്‍വഹിച്ചു. വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ വനിതാറാലി പൂച്ചാക്കല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യു.രാജീവ്കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, അസി. ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളി, ഗ്രാമപഞ്ചായത്ത് അംഗം നൈസി ബെന്നി, ഫൊറോനാ ഡയറക്ടര്‍ ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി, സിസ്റ്റര്‍ ജോവിന, ബീന മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു. ബോധവല്‍ക്കരണ ക്ലാസിന് സംരംഭക ലിജി അഞ്ചുതറ നേതൃത്വം നല്‍കി.