Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തില്‍ കാപ്പ്‌കെട്ടി കലശം എഴുന്നള്ളിച്ച് ഉത്സവം തുടങ്ങി.
07/03/2019
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ ഉത്സവത്തിന് സമാരംഭം കുറിച്ച് ശിവഗിരി മഠം സുഗതന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കലശം എഴുന്നള്ളിക്കുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തില്‍ കാപ്പ്‌കെട്ടി കലശം എഴുന്നള്ളിച്ച് ഉത്സവം തുടങ്ങി. ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ഇവിട കൊടിയേറി ഉത്സവം തുടങ്ങുന്നതിനു പകരം കാപ്പു കെട്ടി കലശം എഴുന്നള്ളി ഉത്സവം തുടങ്ങുന്ന ആചാരമാണ്. ശിവഗിരി മഠം സുഗതന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാപ്പുകെട്ടും കലശം എഴുന്നള്ളിപ്പും നടത്തി. മേല്‍ശാന്തി എം.പി വിഷ്ണു, എം.ആര്‍ പുരുഷോത്തമന്‍ ശാന്തി എന്നിവര്‍ സഹകാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത്, വൈസ് പ്രസിഡന്റ് രമേശ് പി ദാസ്, സെക്രട്ടറി കെ.വി പ്രസന്നന്‍, കെ.വി പ്രകാശന്‍, കെ.എസ് സാജു കോപ്പുഴ, പി.ടി നടരാജന്‍, പി.പി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. 8ന് രാവിലെ 7ന് ശ്രീബലി, 9ന് പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലി, 7.30ന് പ്രസാദം ഊട്ട്, 8ന് നാടന്‍പാട്ട് ദൃശ്യകലാമേള, 9ന് രാവിലെ 9ന് പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകിട്ട് 6ന് ദീപക്കാഴ്ച, 7ന് താലപ്പൊലി, 8ന് ഗാനമേള, 10ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലി, 8ന് ഭക്തിഗാനമഞ്ജരി, 9.30ന് കാവടി, 11ന് രാവിലെ 9ന് പറയ്‌ക്കെഴുന്നള്ളിപ്പ്, 12ന് പ്രസാദം ഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 8ന് കാവടി, നൃത്തസന്ധ്യ, 10ന് നാടകം, പുലര്‍ച്ചേ 2ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക എന്നിവ നടക്കും.