Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പദയാത്രയും വൈക്കം സത്യഗ്രഹ അനുസ്മരണ സമ്മേളനവും നടത്തും
07/03/2019

വൈക്കം: മഹാത്മാഗാന്ധി വൈക്കത്തെത്തി ഗോസായി മഠം വരെ നടന്നു വന്നതിനെ അനുസ്മരിച്ച് ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പതിന് പദയാത്രയും വൈക്കം സത്യഗ്രഹ അനുസ്മരണ സമ്മേളനവും നടത്തും. രാവിലെ 9.30ന് മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നാരംഭിക്കുന്ന പദയാത്ര ആറാട്ടുകുളങ്ങര വഴി ഗാന്ധിമന്ദിരത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 11നു നടക്കുന്ന അനുസ്മരണ സമ്മേളനം ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് രാധാ ജി.നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രൊഫ. പി.കെ കൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. കലാദര്‍പ്പണം രവീന്ദ്രനാഥ്, മോഹന്‍ ഡി.ബാബു, അഡ്വ. പി.എസ് നന്ദനന്‍, ഡോ. ബേബി കമലം, ഗോവിന്ദന്‍കുട്ടി, അജിത് തൈലംപറമ്പില്‍, പ്രൊഫ. നാരായണന്‍, എസ്.ശ്രീകുമാര്‍, സുമംഗല രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.