Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്ലിന്റെ കരട് പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖലാ സമിതി
07/03/2019

വൈക്കം: ലോ റിഫോംസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍നിന്നും ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്ലിന്റെ കരട് എത്രയും വേഗം പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖലാ സമിതി ആവശ്യപ്പെട്ടു. ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കുകയും വിവിധ ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ നിയമത്തിന്റെ ആവശ്യകതയെ തള്ളിക്കളയുകയും ചെയ്തതാണ്. സര്‍ക്കാരോ ക്രൈസ്തവരോ ആവശ്യപ്പെടാതെ സ്വന്തം നിലയില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാരണങ്ങള്‍ പറഞ്ഞു ബില്‍ പ്രസിദ്ധീകരിച്ചത് ആര്‍ക്കുവേണ്ടിയാണെന്ന് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ കോട്ടയത്തു നടക്കുന്ന പ്രതിഷേധ സമ്മേളനത്തില്‍ വൈക്കത്തുനിന്നും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. മേഖലാ പ്രസിഡന്റ് ജയന്‍ കോലഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഫാ. ജോയി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. അഡ്വ. സാജു വാതപ്പള്ളി, ജിജോ കൊണ്ടിയില്‍, സിബി ഉപ്പാണി എന്നിവര്‍ പ്രസംഗിച്ചു.