ജാഗ്രതാസമിതി യോഗം
07/03/2019
ടി.വി പുരം പഞ്ചായത്ത് ജാഗ്രതാസമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടി.വി പുരം പഞ്ചായത്ത് ജാഗ്രതാസമിതി യോഗം ചെമ്മനത്തുകര ഗുരുധര്‍മ പഠനകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കവിത റെജി അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി ശശികല ക്ലാസ് നയിച്ചു. സി.പി.ഒ വിജയ, സൂപ്പര്‍വൈസര്‍ ശ്രീവിദ്യ, അംഗന്‍വാടി വര്‍ക്കര്‍ കെ.സുകുമാരി എന്നിവര്‍ പ്രസംഗിച്ചു.