Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മതപത്രം കൈമാറി
06/03/2019
വെള്ളൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ പ്ലാവിന്‍ചുവട് ജങ്ഷന്‍-അംഗന്‍വാടി റോഡിനു പ്രദേശവാസികള്‍ വിട്ടുനല്‍കിയ സ്ഥലത്തിന്റെ സമ്മതപത്രം പഞ്ചായത്തിനു കൈമാറുന്നു.

വൈക്കം: വെളളൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പ്ലാവിന്‍ചുവട് ജങ്ഷന്‍ മുതല്‍ അംഗന്‍വാടി വരെയുളള 50 സെന്റ് സ്ഥലം പഞ്ചായത്ത് റോഡിനു വിട്ടു നല്‍കികൊണ്ടു ഉദാര മനസ്‌കരായ അഞ്ചു ഭൂഉടമകള്‍ നാടിനു മാതൃകയായി. മലയപ്പളളില്‍ ജെയിംസ്, സരസ്വതി വിലാസത്തില്‍ പരേതനായ രാഘവന്‍ പിളളയുടെ കുടുംബം, അറയ്ക്കലില്‍ ദിവ്യാ ഭാസ്‌കരന്‍, കടവില്‍പറമ്പില്‍ യശോദര, മരങ്ങാട്ടില്‍ ഷാജി എന്നിവരാണ് റോഡിനായി സ്ഥലം വിട്ടുനല്‍കി നാട്ടുകാരുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയത്. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.കെ മോഹനന്റെയും വി.എച്ച് ഷാന്റെയും ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് പ്ലാവിന്‍ ചുവട് ജങ്ഷന്‍ മുതല്‍ പാരായി ജങ്ഷന്‍ വരെ സമാന്തര റോഡിന്റെ നിര്‍മാണത്തിനു വഴി തെളിച്ചത് വെളളൂര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ വെച്ചു നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ റോഡിനായി പ്രദേശവാസികള്‍ വിട്ടുനല്‍കിയ സ്ഥലത്തിന്റെ സമ്മതപത്രം ഏറ്റുവാങ്ങി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സരോജിനി തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു.