Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് തുടക്കമായി
06/03/2019
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി കശാങ്കോടത്ത് സുന്ദരേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് ബുധനാഴ്ച രാവിലെ തന്ത്രി കശാങ്കോടത്ത് സുന്ദരേശന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. ശേഷം കലശാഭിഷേകം നടന്നു. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള, ദേവസ്വം മാനേജര്‍ അഡ്വ. കെ.കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി സത്യനാഥ പണിക്കര്‍, അസിസ്റ്റന്റ് മാനേജര്‍ വേണുഗോപാല്‍, കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ നായര്‍, ശബരിമല മുന്‍ മേല്‍ശാന്തി മാരാമറ്റം പി.ജെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. 11ന് കുംഭഭരണി ആഘോഷിക്കും. രാവിലെ 6.30ന് കുംഭഭരണി ദര്‍ശനം നടത്തും. വൈകിട്ട് 7ന് ആറാട്ട്, 9.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 10ന് ചുറ്റുവിളക്ക്, നിറപറ, എതിരേല്‍പ്പ്, വലിയകാണിക്ക, കലശാഭിഷേകം എന്നീ ചടങ്ങുകള്‍ നടത്തും.