Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുറിഞ്ഞപുഴ ശ്രീജഗദംബികാ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് കൊടിയേറ്റി
06/03/2019
ചെമ്പ് ജഗദംബികാ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ചെമ്പ് എ.കെ.ഡി.എസ് 110-ാം നമ്പര്‍ മുറിഞ്ഞപുഴ ശ്രീജഗദംബികാ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ശ്രീപാര്‍വ്വതി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിലാണ് കൊടിക്കൂറ കൊണ്ടുവന്നത്. കൊടിക്കയര്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വന്നു. കൊടിയേറ്റിന് ശേഷം ധീവര മഹിളാ സമാജം 110-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ മഹാപ്രസാദം ഊട്ട് നടത്തി. വൈകിട്ട് നാലു കേന്ദ്രങ്ങളില്‍ നിന്നും താലപ്പൊലി ക്ഷേത്രത്തിലേക്ക് എത്തി. ശ്രീപാര്‍വ്വതി കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ഭഗവതിക്ക് സ്വര്‍ണ്ണമാലയും അന്നപൂര്‍ണ്ണേശ്വരി കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വര്‍ണ്ണക്കിരീടവും സമര്‍പ്പിച്ചു. 7ന് വൈകിട്ട് 6ന് താലപ്പൊലി, 7.15ന് ഭജന, 8.30ന് നൃത്തനൃത്ത്യങ്ങള്‍, 8ന് രാവിലെ 11ന് കാവടി അഭിഷേകം, 12.30ന് അന്നദാനം, വൈകിട്ട് 6ന് താലപ്പൊലി, 8.15ന് കാവടിഘോഷയാത്ര, 9ന് രാവിലെ 10ന് കുംഭകുട ഘോഷയാത്ര, വൈകിട്ട് 7.30ന് ദേശതാലപ്പൊലി, 9ന് ഗാനമേള, 10ന് രാവിലെ 11.30ന് കളമെഴുത്തുംപാട്ടും, വൈകിട്ട് 5.15ന് കാഴ്ചശ്രീബലി, 8.15ന് കാവടി, 9.30ന് നാടകം, 11ന് രാവിലെ 8.30 പറയ്ക്ക് എഴുന്നള്ളിപ്പ, 12ന് കലശാഭിഷേകം, വൈകിട്ട് 7.30ന് താലപ്പൊലി, 10.30ന് ആറാട്ടുപുറപ്പാട്, 12ന് വലിയ കാണിക്ക എന്നിവ നടക്കും.