Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തകയോഗം ചേര്‍ന്നു
06/03/2019
ഉദയനാപുരം, ചെമ്പ് മേഖലാതല എന്‍.എസ്.എസ് വനിതാസമാജം പ്രവര്‍ത്തകയോഗം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയനിലെ വനിതാസമാജങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ എല്ലാ കരയോഗങ്ങളിലും സജ്ജമാക്കുന്നതിനും ഉദയനാപുരം, ചെമ്പ് മേഖലാതല വനിതാ സമാജം യൂണിയന്‍ യോഗം തീരുമാനിച്ചു. എച്ച്.ആര്‍ ഹാളില്‍ നടന്ന സമ്മേളനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് മീന റാണി , സെക്രട്ടറി ഇന്ദിരാമണി, ഇന്ദിരാദേവി, എസ്. ജയപ്രകാശ്, പി.എന്‍ രാധാകൃഷ്ണന്‍, കെ.എസ് സാജുമോന്‍, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.