Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദീപക്കാഴ്ച ഒരുക്കി
05/03/2019
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവക്ഷേത്രത്തില്‍ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ദീപക്കാഴ്ചയുടെ ദീപപ്രകാശനം പ്രസിഡന്റ് കെ.ദിവാകരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ദീപക്കാഴ്ചയുടെയും അലങ്കാരങ്ങളുടെയും ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് കെ.ദിവാകരന്‍ തടത്തില്‍ നിര്‍വഹിച്ചു. ഭഗവാന് ഗോളക ചാര്‍ത്തി. പുഷ്പാഭിഷേകത്തിന് പഞ്ചവാദ്യം അകമ്പടിയായി. മേല്‍ശാന്തി സിബിന്‍ മുഖ്യകാര്‍മ്മികനായി. വൈസ് പ്രസിഡന്റ് കെ.ജി രാമചന്ദ്രന്‍, സെക്രട്ടറി പി.കൃഷ്ണന്‍കുട്ടി, ടി.എസ് സെന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീണ്‍ വട്ടത്തറപ്പടി, വൈസ് പ്രസിഡന്റ് രാഹുല്‍, സെക്രട്ടറി ബിനീഷ്, റെജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.