Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ തുരുവുത്സവാഘോഷം മാര്‍ച്ച് 9 മുതല്‍ 12 വരെ
05/03/2019

വൈക്കം: വരിയ്ക്കാംകുന്ന് എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ തുരുവുത്സവാഘോഷം മാര്‍ച്ച് 9 മുതല്‍ 12 വരെ നടക്കും. ബ്രഹ്മശ്രീ മനയത്താറ്റ് മനയ്ക്കല്‍ ആര്യന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ നാഗംപൂഴിമന ഹരി ഗോവിന്ദന്‍ നമ്പൂതിരി, ബ്രഹ്മശ്രീ മനയത്താറ്റ് മന ബ്രിജേഷ് നീലകണ്ഠന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ പോറ്റി, കണ്ണന്‍ പോറ്റി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ശുദ്ധികലശപൂജകള്‍, കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, സര്‍പ്പപൂജ, മഹാഗണപതി ഹോമം, ഉഷപൂജ, ദീപാരാധന, മറ്റു വിശേഷാല്‍ പൂജകള്‍ എന്നിവ നടത്തും. ആഘോഷപരിപാടികളുടെ ഭാഗമായി 9ന് രാത്രി 8.30ന് നൃത്തനൃത്യങ്ങള്‍, 10ന് രാത്രി 10ന് ഗാനസന്ധ്യ, 11ന് രാത്രി 9ന് തിരുവനന്തപുരം ഡാന്‍സ് അക്കാദമി അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ഡ്രാമാസ്‌കോപ്പ് പുരാണ നൃത്തനാടകം മഹാദേവായനം, 12ന് രാവിലെ 11ന് ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് 12ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 6ന് പഞ്ചവാദ്യം, രാത്രി 9ന് കൊച്ചിന്‍ പാണ്ഡവാസ് അവതരിപ്പിക്കുന്ന പെരുന്തലയാട്ടം നാടന്‍ പാട്ടും ദൃശ്യാവിഷ്‌ക്കാരവും നടത്തും. പൊങ്കാല സമര്‍പ്പണം ഏപ്രില്‍ ഒമ്പതിനാണ്.