Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
05/03/2019
ടി.വി പുരം പഞ്ചായത്തില്‍ എഴുപതുലക്ഷം രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന വയോജന വിനോദ വിശ്രമകേന്ദ്രം കം കമ്മ്യൂണിറ്റി ഹാളിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്തും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

വൈക്കം: ടി.വി പുരം പഞ്ചായത്തില്‍ എഴുപതുലക്ഷം രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന വയോജന വിനോദ വിശ്രമ കേന്ദ്രം കം കമ്മ്യൂണിറ്റി ഹാളിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്തും ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് -ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെയാണ് ഇത് നിര്‍മ്മിക്കുന്നത്. വൈസ് പ്രസിഡന്റ് ബീന മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എസ് സെബാസ്റ്റിയന്‍, ടി.അനില്‍കുമാര്‍, എസ്.ബിജു, വിഷ്ണു ഉല്ലാസ്, രാഖി സജേഷ്, രമ ശിവദാസ്, കെ.എന്‍ നടേശന്‍, ഷീല സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.