Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചക്കമഹോത്സവവും സൗജന്യ പരിശീലന പരിപാടിയും
05/03/2019
ഓള്‍കേരള ജാക്ക് ഫ്രൂട്ട് അസോസിയേഷനും മലബാര്‍ മാവ് കര്‍ഷക സമിതിയും ചേര്‍ന്ന് തുടങ്ങിയ ചക്ക മഹോത്സവവും സൗജന്യ പരിശീലന പരിപാടിയും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓള്‍ കേരള ജാക്ക് ഫ്രൂട്ട് അസോസിയേഷനും മലബാര്‍ മാവ് കര്‍ഷകസമിതിയും ചേര്‍ന്ന വൈക്കത്ത് ചക്കമഹോത്സവവും, ചക്ക, മാങ്ങ, തേന്‍ കാര്‍ഷിക വിപണന മേളയും, സൗജന്യ പരിശീലന പരിപാടിയും ആരംഭിച്ചു. ചക്കകൊണ്ട് 50 ഇനം വിഭവങ്ങള്‍ ഉണ്ടാക്കുവാനുള്ള സൗജന്യ പരിശീലനവും നല്‍കും. 50 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇവര്‍ക്ക് സ്വന്തമായി സ്വയംതൊഴില്‍ ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാരില്‍ നിന്നും ആവശ്യമായ വായ്പ ലഭിക്കുന്നതിനു സാഹചര്യം ഒരുക്കുമെന്നും സംഘാടകര്‍അറിയിച്ചു. ബോട്ടുജെട്ടി മൈതാനത്താരംഭിച്ച ചക്കമഹോത്സവവും വിപണനമേളയും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റെജി തോമസ്, സെക്രട്ടറി വൈ.ജയിംസ്, ഷീജ റെജി, ടി.ജെ ജോര്‍ജ്ജ്, എ.വി നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.