Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വാര്‍ഷികവും എന്‍ഡോവ്‌മെന്റ് വിതരണവും
05/03/2019

വൈക്കം: വരിയ്ക്കാംകുന്ന് കെ.എച്ച്.എം.എല്‍.പി.എസിലെ 'തിളക്കം -2019' സ്‌കൂള്‍ വാര്‍ഷികവും എന്‍ഡോവ്‌മെന്റ് വിതരണവും ഭാരത് സൗകൗട്ട് ആന്റ് ഗൈഡ് രാഷ്ട്രപതി അവാര്‍ഡ് നേടിയ കുട്ടികളെ അനുമോദിക്കലും ആറിനും ഏഴിനുമായി നടക്കും. 6ന് രാവിലെ 10ന് പി.ടി.എ വൈസ് പ്രസിഡന്റ് എന്‍.സി രാജേന്ദ്രന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് എല്‍.കെ.ജി, യൂ.കെ.ജി വിഭാഗങ്ങളിലെ കുട്ടികളുടെ കലാപരിപാടികള്‍ നടത്തും. 7ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാഫ് സെക്രട്ടറി ബനാറസുദ്ദീന്‍ കെ.ബി സ്വാഗതമാശംസിക്കും. പി.റ്റി.എ അഭിലാഷ് പാടോത്തുകുഴി അദ്ധ്യക്ഷത വഹിക്കും. എന്‍ഡോവ്‌മെന്റ് വിതരണം വാര്‍ഡ് മെമ്പര്‍ ലൂക്ക് മാത്യൂ നിര്‍വഹിക്കും. കടുത്തുരുത്തി ഡി.ഇ.ഒ പി.കെ മിനി ഭാരത് സ്‌കൗട്ട് അന്റ് ഗൈഡ് രാഷ്ട്രപതി അവാര്‍ഡ് നേടിയ കുട്ടികളെയും ക്ലബ്ബ് മാസ്റ്ററെയും അനുമോദിക്കും. വൈക്കം എ.ഇ.ഒ പ്രീത രാമചന്ദ്രന്‍ സമ്മാനദാനം നടത്തും. വടകര കോ-ഓപ്പറേറ്റീവ് ബാങ്ക് നല്‍കുന്ന എന്‍ഡോവ്‌മെന്റ് ബാങ്ക് പ്രസിഡന്റ് ഡി ദേവരാജന്‍ വിതരണം ചെയ്യും. ജയേഷ് മാമ്പിള്ളില്‍, കെ.വി തങ്കമണി, ആദര്‍ശ് വി മാര്‍ക്കോസ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും 9.30 മുതല്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കരോക്കെ ഗാനമേളയും നടത്തും.