യൂത്ത് ക്ലബ്ബ് അനുശോചിച്ചു
16/02/2016
മലയാളികള്‍ക്ക് കവിതയുടെ ലോകത്ത് വര്‍ണാഭമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ പ്രിയകവി ജ്ഞാനപീഠം ജേതാവ് പ്രൊഫ. ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ വൈക്കം യൂത്ത് ക്ലബ്ബ് അനുശോചിച്ചു. പ്രസിഡന്റ് നൗഷാദ് അല്‍ഫിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ അനുജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.എച്ച് സനീഷ്കുമാര്, ജിജിത്ത് ഷാജന്, ദേവന് കൂട്ടുമ്മേല്‍, കെ.സുജിത്ത്, എബിന് ബാബു എന്നിവര്‍ പ്രസംഗിച്ചു.