Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട്ടില്‍ വിതരണം ചെയ്തു.
05/03/2019

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീദേവി ജയന്‍, ഡിവിഷന്‍ മെമ്പര്‍മാരായ കെ.എന്‍ നടേശന്‍, വി.കെ രാജു, വി.ഭാസ്‌ക്കരന്‍ മുടക്കാലില്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.പി.ഒ വിജയശ്രീ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൃതജ്ഞതയും പറഞ്ഞു.