Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിനു നാളെ കൊടിയേറും.
05/03/2019

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിനു നാളെ കൊടിയേറും. ഇന്നു വൈകുന്നേരം ആറിന് കൊടിക്കയര്‍ വരവ്, 6.30ന് താലപ്പൊലി എന്നിവ നടക്കും. നാളെ രാവിലെ 7.30ന് തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ കാശാങ്കോടത്ത് ദാമോദരന്റെ മുഖ്യകാര്‍മികത്വത്തില്‍ ഉത്സവത്തിനു കൊടിയേറ്റും. രാവിലെ അഞ്ചിന് അഷ്ടദ്രവ്യഗണപതിഹോമം, 10ന് കലശാഭിഷേകം, വൈകുന്നേരം 7.15ന് ഭക്തിഗാനമേള, രാത്രി 9.30ന് വിളക്കിനെഴുന്നള്ളിപ്പ്. ഏഴിനു രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.30ന് ശ്രീഭൂതബലി, 10.30ന് കലശപൂജ, വൈകുന്നേരം 7.15ന് ഫ്യൂഷന്‍, രാത്രി 9.30ന് വിളക്കിനെഴുന്നള്ളിപ്പ്. എട്ടിനു രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, 10.30ന് ചതുശ്ശതം, വൈകുന്നേരം 7.15ന് ഹൃദയ ജപലഹരി, രാത്രി 8.45ന് വിളക്കിനെഴുന്നള്ളിപ്പ്, ഒന്‍പതിന് വിഷ്വല്‍ ഡ്രാമ -അശ്വത്ഥാമാവ്. ഒന്‍പതിനു രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, 11ന് ഉത്സവബലി ദര്‍ശനം, ഉച്ചക്ക് ഒന്നിന് മഹാപ്രസാദഊട്ട്, വൈകുന്നേരം 7.15ന് ശാലു മേനോന്‍ അവതരിപ്പിക്കുന്ന നൃത്തായനം, രാത്രി 9.30ന് വിളക്കിനെഴുന്നള്ളിപ്പ്. 10നു രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, 10.30ന് കളഭാഭിഷേകം, വൈകുന്നേരം ആറിന് തിരുവാതിരകളി, ഏഴിന് ദേശതാലപ്പൊലി, രാത്രി 8.30ന് വലിയവിളക്ക് എന്നിവ നടക്കും. 11നു കുംഭഭരണി ആഘോഷിക്കും. രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30ന് കുംഭഭരണി ദര്‍ശനം, 10.45ന് അഷ്ടാഭിഷേകം, വൈകുന്നേരം 5.30ന് കൊടിയിറക്ക്, ഏഴിന് ആറാട്ട്, രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍, അന്നദാനം, 9.30ന് എഴുന്നള്ളിപ്പ്, പഞ്ചാരമേളം, 10ന് ചുറ്റുവിളക്ക്, 11.30ന് എതിരേല്‍പ്, 11.45ന് വലിയകാണിക്ക, 12.30ന് കലശാഭിഷേകം എന്നിവ നടക്കും.