Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മഹാശിവരാത്രി ആഘോഷിച്ചു.
05/03/2019

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മഹാശിവരാത്രി ആഘോഷിച്ചു. സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ചു സായൂജ്യം നേടുവാന്‍ അനേകം ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ശിവരാത്രി ദിവസം 18 വിശേഷാല്‍ പൂജകളാണ് വൈക്കം ക്ഷേത്രത്തില്‍ നടന്നത്. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരി മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പാട്ടാര്യ സമാജത്തിന്റെ പ്രാതലും നടന്നു. ഗജവീരന്‍ ഉഴവൂര്‍ വിഷ്ണു അത്താഴ ശ്രീബലിക്ക് ഭഗവാന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചു. ശ്രീബലി എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം വച്ചു. പഞ്ചവാദ്യം, ചെണ്ടമേളം, നാദസ്വരം എന്നി വാദ്യമേളങ്ങള്‍ അകമ്പടിയായി. വൈക്കം ശിവ വിലാസം കാവടി സമാജം, പട്ടാര്യസമാജം, കൂട്ടുമേല്‍ ദേവീശരണം കാവടി സമാജം എന്നിവരുടെ ഇളനീര്‍ കാവടിയുള്‍പ്പടെയുടെയുള്ള വിവിധ കാവടികള്‍ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. ശിവരാത്രിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ലക്ഷദീപവും വെടിക്കെട്ടും നടന്നു.