Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന്റെ വാതില്‍ കുത്തിതുറന്ന് പതിനഞ്ചു പവന്‍ സ്വര്‍ണം കവര്‍ന്നു.
05/03/2019

വൈക്കം. വീടിന്റെ വാതില്‍ കുത്തിതുറന്ന് പതിനഞ്ചു പവന്‍ സ്വര്‍ണം കവര്‍ന്നു. പുളിഞ്ചുവട് മഞ്ഞളാക്കല്‍ നിക്ലോവാസ് ജോസഫിന്റെ വീട് കുത്ത് തുറന്നാണ് സ്വര്‍ണം കവര്‍ന്നത്. നിക്ലോവാസും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം വെള്ളിയാഴ്ച കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ കല്ല്യാണത്തിനു പോയിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ഒരു ഭാഗം കുത്തി പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്ന് കരുതുന്നു. കതകിന്റെ പൂട്ടാണ് കുത്തിപൊളിച്ചത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ എല്ലാം കുത്തി തുറന്ന നിലയിലായിരുന്നു. തുണി വച്ചിരുന്ന അലമാരയില്‍ ഒരു ബോക്‌സിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. രണ്ടു നില വീടിന്റെ എല്ലാം മുറികളിലും കള്ളന്‍മാര്‍ കയറി പരിശോധ നടത്തിയിട്ടുണ്ട്. മുറികളില്‍ ബാഗുകളും തുണികളും മറ്റും അലങ്കോലപ്പെട്ടു കിടക്കുകയാണ്. വിദേശത്തായിരുന്ന നിക്ലോവാസ് വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. മോഷണത്തിനുശേഷം കള്ളന്‍മാര്‍ പിന്‍വശത്തെ വാതില്‍ തുറന്നാണ് പുറത്തുകടന്നതെന്നാണ് കരുതുന്നത്. വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ്, എസ്.ഐ മഞ്ചുദാസ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി.