Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയസ്മാരകമായി നിര്‍മിച്ച പ്രവേശനകവാടത്തിന്റെ വെഞ്ചരിപ്പ് കര്‍മം നടത്തി
05/03/2019
വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ പ്രളയസ്മാരകമായി നിര്‍മിച്ച പ്രവേശനകവാടത്തിന്റെ വെഞ്ചരിപ്പ് കര്‍മം സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിക്കുന്നു.

വൈക്കം: വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ പ്രളയസ്മാരകമായി നിര്‍മിച്ച പ്രവേശനകവാടത്തിന്റെ വെഞ്ചരിപ്പ് കര്‍മം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. മൂവാറ്റുപുഴയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന പള്ളിയും പരിസരവും മഹാപ്രളയത്തില്‍ മുങ്ങി വന്‍ നാശനഷ്ടങ്ങള്‍ നേരിട്ടു. മഹാപ്രളയത്തിന്റെ കെടുതികള്‍ പുതിയ തലമുറയെ ഓര്‍മപ്പെടുത്താന്‍ നിര്‍മ്മിച്ചതാണ് പ്രളയ സ്മാരകമായ പ്രവേശന കവാടം. യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന പള്ളിയുടെ ചുറ്റുപാടുമായി നിര്‍മിച്ച കുരിശിന്റെ വഴിയുടെ പതിനാലു സ്ഥലങ്ങളുടെ വെഞ്ചരിപ്പും ബിഷപ്പ് നിര്‍വഹിച്ചു. പള്ളി വികാരി ഫാ. തോമസ് കണ്ണാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വി. സെബാസ്ത്യനോസിന്റെ തിരുനാളും ആഘോഷിച്ചു. ചക്കാല ജങ്ഷനില്‍ നിന്നും വിശുദ്ധന്റെ രൂപം പള്ളിയിലേക്ക് എഴുന്നള്ളിച്ചു. ട്രസ്റ്റിമാരായ തങ്കച്ചന്‍ പെരിങ്ങാട്ടില്‍, പോള്‍ അലക്‌സ്, കുടുംബയൂണിറ്റ് വൈസ് ചെയര്‍മാന്‍ സാബു മാളിയേക്കല്‍, ഫാമിലി യൂണിറ്റ് ഭാരവാഹികള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.