Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യകാരന്‍മാരെ അധിഷേപിക്കുന്ന സംഘപരിവാറുകാരെ ജനാധിപത്യബോധമുള്ള സമൂഹം ഒറ്റപ്പെടുത്തുമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍
05/03/2019
ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി വൈക്കത്ത് സംഘടിപ്പിച്ച കെ.കെ സാബു അനുസ്മരണ സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാഹിത്യകാരന്‍മാരെ അധിഷേപിക്കുന്ന സംഘപരിവാറുകാരെ ജനാധിപത്യബോധമുള്ള സമൂഹം ഒറ്റപ്പെടുത്തുമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.കെ സാബുവിന്റെ 12-ാംമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഒരൊറ്റ ഹ്യദയമേയുള്ളൂ. ഇതു തിരിച്ചറിയണമെങ്കില്‍ ശാസ്ത്രീയ ബോധമുണ്ടാകണം. അന്ധവിശ്വാസമില്ലാതാക്കാന്‍ നിയമം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും കുരീപ്പുഴ കൂട്ടിച്ചേര്‍ത്തു. ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അംബരീഷ് ജി.വാസു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ബ്ലോക്ക് സെക്രട്ടറി പി.സി അനില്‍കുമാര്‍, സി.പി ജയരാജ്, അഡ്വ. എ.മനാഫ്, ബിനു അജി, ടി.വി ബിനോയ്, ടി.കെ ഉണ്ണിക്യഷ്ണന്‍, എം.സുജിന്‍, കെ.യു അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുമുന്നോടിയായി ദളവാക്കുളം ബസ് സ്റ്റാന്റില്‍ നിന്നും ജെട്ടി മൈതാനിയിലേക്ക് അനുസ്മരണ റാലിയും നടന്നു.