Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പ് തുടങ്ങി.
05/03/2019

വൈക്കം: കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായി കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടച്ചുതീര്‍ത്ത് അംഗത്വം പുനഃസ്ഥാപിക്കാനും പുതിയ തൊഴിലാളികള്‍ക്ക് അംഗത്വം രജിസ്റ്റര്‍ ചെയ്യാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് തുടങ്ങി. നഗരസഭയിലെ ക്യാമ്പ് വൈക്കം കയര്‍ ക്ഷേമനിധി ഓഫീസില്‍ നടക്കും. ഉദയാനപുരം പഞ്ചായത്തിലെ ക്യാമ്പ് ഏഴിനു അക്കരപ്പാടം കയര്‍ സഹകരണ സംഘത്തിലും, ചെമ്പ് പഞ്ചായത്തിലെ ക്യാമ്പ് എട്ടിന് കാട്ടിക്കുന്ന് കയര്‍ സഹകരണ സംഘത്തിലുമാണ് നടക്കുക. രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കയര്‍ തൊഴിലാളിയാണെന്നു തെളിയിക്കുന്നതിനു ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് സബ് ഓഫീസര്‍ അറിയിച്ചു.