Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ ശാഖ ഉദ്ഘാടനം ചെയ്തു
04/03/2019
വൈക്കം ടൗണില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ ശാഖ ആശുപത്രി സ്ഥാപകന്‍ ഡോ.കുമാര്‍ ബാഹുലേയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണില്‍ പടിഞ്ഞാറെ ഗോപുരനടയ്ക്കു സമീപം ആധുനിക ചികിത്സാസൗകര്യങ്ങളോടെ തുടങ്ങിയ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ ശാഖ ആശുപത്രി സ്ഥാപകന്‍ ഡോ. കുമാര്‍ ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ സില്‍വി മാണി അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, സി.കെ അശ എം.എല്‍.എ, ഡോ. എം.ഡി നായര്‍, ഡി.വൈ.എസ്.പി കെ.സുഭാഷ്, ബോര്‍ഡ്‌മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍, ലീഗല്‍ അഡൈ്വവസര്‍ അഡ്വ. കെ.പി ശിവജി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആന്റോ ജോണ്‍, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.