Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള ക്ഷാമത്താല്‍ ജനങ്ങള്‍ വലയുന്നു.
04/03/2019

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ചെട്ടിമംഗലം പ്രദേശത്ത് കുടിവെള്ള ക്ഷാമത്താല്‍ ജനങ്ങള്‍ വലയുന്നു. ഒന്‍പതാം വാര്‍ഡില്‍പെടുന്ന പ്രദേശത്ത് രണ്ടുമാസത്തിലേറെയായി മുന്നൂറോളം കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത അനുഭവിക്കുന്നത്. ഗാര്‍ഹിക കണക്ഷന്‍ എടുത്ത വീടുകളില്‍ വെള്ളം ലഭിക്കാതെ വന്നതോടെ ജനങ്ങള്‍ വിലകൊടുത്തു വെള്ളം വാങ്ങി ഉപയോഗിക്കേണ്ട സാഹചര്യമാണ്. പ്രശ്‌നത്തിനു പരിഹാരം കാണണെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിട്ടി ഓഫീസില്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജീവനക്കാരുടെ അനാസ്ഥയാണ് കുടിവെള്ള പ്രശ്‌നം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കുളങ്ങളോ കിണറുകളോ ഒന്നും തന്നെയില്ലാത്ത പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിനു അധികൃതര്‍ അടിയന്തിര പരിഹാരം കാണണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരം ഉണ്ടാകാത്തപക്ഷം സമരപരിപാടികള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. കെ.കെ സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. എം.ജി രഞ്ജിത്ത്, സി.ജി സന്ദീപ്, കെ.ബി അജിമോന്‍, കെ.സജീവ്, എം.ഡി അഭിലാഷ്, ടി.എ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.