Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിശ്ശിക അടച്ചുതീര്‍ത്ത് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം
04/03/2019

വൈക്കം: കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായി കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടച്ചുതീര്‍ത്ത് അംഗത്വം പുനഃസ്ഥാപിക്കാനും പുതിയ തൊഴിലാളികള്‍ക്ക് അംഗത്വം രജിസ്റ്റര്‍ ചെയ്യാനും 31 വരെ അവസരം ഉണ്ടായിരിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍, തൊഴിലുടമകള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ 31നു മുന്‍പായി വിഹിതം അടക്കണം. കയര്‍ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റിനൊപ്പം ക്ഷേമനിധി പാസ് ബുക്കിന്റെ പകര്‍പ്പും ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്നും സബ് ഓഫീസര്‍ അറിയിച്ചു.