Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടവിളകൃഷിക്ക് വിത്തു നല്‍കി
04/03/2019
ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ അഞ്ഞൂറു കുടുംബങ്ങള്‍ക്ക് ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍ എന്നിവ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി അഞ്ഞൂറു കുടുംബങ്ങള്‍ക്ക് ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍ എന്നിവ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഉദനായപുരം കൃഷി ഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിവകുപ്പിന്റെ പച്ചക്കറികൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പച്ചക്കറി തൈകളുടെ സൗജന്യ വിതരണം ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രവീണ സിബി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ദിവാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗീത ഷാജി, ജമല നടരാജന്‍, ജയ ഷാജി, പി.ഡി ജോര്‍ജ്, വി.എം സീന, ത്രേസ്യാമ്മ, രമാദേവി, രാജകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.