Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടത്ത് വിവിധ റോഡുകളുടെയും സ്ട്രീറ്റ് ലൈന്‍ പദ്ധതിയുടെയും ഉദ്ഘാടനം നടത്തി
04/03/2019
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച അക്കരപ്പാടം ഹെല്‍ത്ത് സെന്റര്‍-വാടച്ചിറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിക്കുന്നു.

വൈക്കം: അക്കരപ്പാടത്ത് വിവിധ റോഡുകളുടെയും സ്ട്രീറ്റ് ലൈന്‍ പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജസുഗതന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ച് വീതി കൂട്ടി ടാര്‍ ചെയ്തു നവീകരിച്ച ഹെല്‍ത്ത് സെന്റര്‍-വാടച്ചിറ റോഡിന്റെയും, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്ത മാടവനത്തറ-മുട്ടത്തിപ്പടവ് റോഡിന്റെയും വാടച്ചിറ-തുരുത്തേല്‍ റോഡിന്റെയും ഉദ്ഘാടനമാണ് നടന്നത്. ജില്ലാ പഞ്ചായത്തിന്റെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റയും സംയുക്ത ഫണ്ട് ഉപയോഗിച്ചു് ഈരയില്‍ മുതല്‍ തുരുത്തേല്‍ വരെ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രവീണ സിബി, വാര്‍ഡ് മെമ്പര്‍ സാബു പി.മണലൊടി, അക്കരപ്പാടം ശശി, പി.ഡി സാബു, അസി. എഞ്ചിനീയര്‍ ഷെറിന്‍, വത്സല ഭുവനേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.