Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാപ്രളയത്തിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച പ്രവേശനകവാടത്തിന്റെ ഉദ്ഘാടനം 3ന്
02/03/2019
3ന് വൈകിട്ട് സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കുന്ന വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ പ്രളയ സ്മാരകമായി നിര്‍മ്മിച്ച പ്രവേശന കവാടം

വൈക്കം: വടയാര്‍ ഉണ്ണിമിശിഹാ പള്ളിയുടെ മുന്‍വശത്ത് മഹാപ്രളയത്തിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച പ്രവേശനകവാടം 3ന് വൈകിട്ട് 7ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വെഞ്ചരിക്കും. മൂവാറ്റുപുഴയാറിന്റെ തീരത്ത് ആയിരം വര്‍ഷം മുന്‍മ്പ് നിര്‍മ്മിച്ച പള്ളിയും പരിസരവും മഹാപ്രളയത്തില്‍ മുങ്ങി നാശനഷ്ടങ്ങളുണ്ടായി. കൂര്‍ബാനയും മറ്റു ചടങ്ങുകളും മുടങ്ങി. നൂറുകണക്കിന് കുടുംബങ്ങളെ പ്രളയം ദുരിതത്തിലാക്കുകയും ചെയ്തു. വരും തലമുറയ്ക്ക് മഹാപ്രളയത്തിന്റെ അടയാളപ്പെടുത്തലായാണ് പ്രവേശനകവാടം നിര്‍മ്മിച്ചതെന്ന് പള്ളി വികാരി ഫാ.തോമസ് കണ്ണാട്ട് പറഞ്ഞു. പ്രവേശന കവാടത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ച് പള്ളിക്കു ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന 14 സ്ഥലങ്ങളിലെ കുരിശിന്റെ വഴിയുടെ വെഞ്ചരിപ്പ് കര്‍മ്മവും ബിഷപ്പ് നിര്‍വഹിക്കും.