Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നു കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ് രജികുമാര്‍.
02/03/2019
കെ.പി.എം.എസ് വൈക്കം യൂണിയന്‍ വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്.രജികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പിലാക്കി കൊണ്ട് രാജ്യത്ത് പിന്നോക്ക പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നു കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ് രജികുമാര്‍. കെ.പി.എം.എസ് വൈക്കം യൂണിയന്‍ വാര്‍ഷിക സമ്മേളനം വൈക്കം വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് പി.കെ രഘുവരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉല്ലല മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഭിലാഷ് മുരിപ്പത്ത്, ലതിക സജീവ്, കെ.യു അനില്‍, കെ.കെ കൃഷ്ണകുമാര്‍, പി.കെ രാജു, ആര്‍.പ്രസന്നന്‍, ബാബു വടക്കേമുറി, സനല്‍കുമാര്‍, സുമേഷ് മോഹനന്‍, ശ്രീദേവി അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ രഘുവരന്‍ (പ്രസിഡന്റ്), സുമേഷ് മോഹനന്‍ (സെക്രട്ടറി), അഭിലാഷ് മുരിപ്പത്ത് (ട്രഷറര്‍), ആര്‍.പ്രസന്നന്‍, രാജപ്പന്‍ പുതുക്കി (വൈസ് പ്രസിഡന്റുമാര്‍), സനല്‍കുമാര്‍, സദാനന്ദന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.