Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
01/03/2019
വേമ്പനാട്ട് കായലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചീനവലകള്‍ക്ക് നല്‍കിയ വൈദ്യൂതി കണക്ഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ വൈദ്യൂതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഡി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വേമ്പനാട്ടുകായലിലെ അശാസ്ത്രീയമായ മത്സ്യബന്ധനം തടയണമെന്നും നിയമവിരുദ്ധമായി സ്ഥാപിച്ച ചീനവലകള്‍ക്ക് വൈദ്യൂതി കണക്ഷന്‍ നല്‍കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫിഷറീസ് കോര്‍ഡിനേഷന്‍ തലയാഴം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയാഴം വൈദ്യൂതി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി ജില്ലാ സെക്രട്ടറി ഡി.ബാബു സമരം ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്‍.സി സുകുമാരന്‍, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.വി പുഷ്‌ക്കരന്‍, ഭൈമി വിജയന്‍, റ്റി.സി പുഷ്പരാജന്‍, എ.പി ജനാര്‍ദ്ദനന്‍, പി.എസ് ചന്ദ്രന്‍, ബി.അശോകന്‍, കെ.സുഗുണന്‍, കെ.വി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.