Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണവും ആഘോഷപരിപാടികളും നടത്തി
01/03/2019
പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സ്‌കോളര്‍ഷിപ്പ് വിതരണവും വാര്‍ഷികാഘോഷവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കോളര്‍ഷിപ്പ് വിതരണവും ആഘോഷപരിപാടികളും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ റ്റി.പി സുഖലാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ മുന്‍ ഹെഡ്മാസ്റ്റര്‍ ഇ.പി രാജപ്പന്‍ ആദരിച്ചു. ഹെഡ്മിസ്ട്രസ് റ്റി.ലീന, സന്ധ്യാ അനീഷ്, ചിഞ്ചു സുനീഷ് ടാനിയ ഓമനക്കൂട്ടന്‍, വിമലന്‍ പണാമഠം, എ.എസ് ദീപേഷ്,ബി.സാമോന്‍, പി.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.