Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറററും ആധുനികലാബും പ്രവര്‍ത്തനസജ്ജമല്ല
15/02/2016
ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനസജ്ജമാകാത്ത വൈക്കം താലൂക്ക് ആശുപത്രിയിലെ ആധുനിക ലാബ് സമുച്ചയം

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറററും ആധുനികലാബും പ്രവര്‍ത്തനസജ്ജമാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും 1.68 കോടി രൂപ ചെലവഴിച്ച് ആധുനികനിലവാരത്തില്‍ ഓപ്പറേഷന്‍ തീയററര്‍ കോംപ്ലക്‌സ് നിര്‍മിച്ചെങ്കിലും തീരദേശ പരിപാലന നിയമത്തിന്റെ സാങ്കേതികത്വത്തില്‍ കുടുങ്ങി സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ നഗരസഭ കെട്ടിടത്തിന് നമ്പറിട്ട് നല്‍കിയിട്ടില്ല. ഇതുമൂലം തീയററര്‍ കോംപ്ലക്‌സില്‍ വൈദ്യുതിയും ലഭിച്ചിട്ടില്ല. ഒരേസമയം മൂന്ന് ഓപ്പറേഷനുകള്‍ നടത്താന്‍ കഴിയുന്ന വിപുലമായ സൗകര്യങ്ങളാണ് തിയറററിലുള്ളത്. ഈ കെട്ടിടത്തില്‍ വെള്ളവും ലഭ്യമല്ല. ഓപ്പറേഷന്‍ തീയറററിലേക്കാവശ്യമായ ശാസ്ത്രീയ ഉപകരണങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ഓപ്പറേഷന്‍ തീയറററിനുസമീപം ആധുനികലാബിനായി കെട്ടിടം തീര്‍ത്തെങ്കിലും കായലോരത്തെ ഈ കെട്ടിടവും തീരദേശപരിപാലന നിയമത്തില്‍ ഉള്‍പ്പെട്ടതോടെ പ്രവര്‍ത്തനം ആരംഭിക്കാനാവാത്ത സ്ഥിതിയിലാണ്. ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ രണ്ട് കെട്ടിടങ്ങള്‍ക്കും സമീപത്തായി ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായി കേന്ദ്രഫണ്ടില്‍ നിന്നും 3.06 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ഒ.പി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത സ്ഥിതിയിലാണ്. പൊതുതാല്‍പര്യം മുന്‍നിര്‍മിച്ച ഈ മൂന്ന് കെട്ടിടങ്ങളിലും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ പരിമിതികള്‍ക്കു നടുവില്‍ വീര്‍പ്പുമുട്ടുന്ന താലൂക്ക് ആശുപത്രിക്ക് അത് ഏറെ ഗുണപ്രദമാകും. കുററമററ രീതിയില്‍ ഓപ്പറേഷനുകള്‍ നടത്താനും പരിശോധനകളിലെ കൃത്യത ഉറപ്പാക്കാനും ഇതിലൂടെ കഴിയും. ഓപ്പറേഷന്‍ തീയററര്‍ കോംപ്ലക്‌സിനും ആധുനിക ലാബിനും ഒ.പി കം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനും പ്രവര്‍ത്തനമാരംഭിക്കുന്നതിന് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഇവയെ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.