Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുമരാമത്ത് വകുപ്പ് റോഡ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയെന്ന ആക്ഷേപം ശക്തമാകുന്നു.
01/03/2019

തലയോലപ്പറമ്പ്: പൊതുമരാമത്ത് വകുപ്പ് റോഡ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയെന്ന ആക്ഷേപം ശക്തമാകുന്നു. അനധികൃത കൈയ്യേറ്റങ്ങള്‍ മൂലം റോഡിന്റെ വീതി നഷ്ടപ്പെട്ടെന്നും ബന്ധപ്പെട്ടവര്‍ വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തലയോലപ്പറമ്പ് തിരുപുരം റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ രംഗത്തെത്തി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്‌കൂളിന് സമീപം തലയോലപ്പറമ്പ് കോരിക്കല്‍ റോഡില്‍ നിരവധി കൈയ്യേറ്റങ്ങളുണ്ടെന്നും, ഇതുമൂലം റോഡിന് വീതി നഷ്ടപ്പെട്ടെന്നും റെസിഡന്റ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. ഇരുവശങ്ങളിലേക്കും ഒരേസമയം വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കാത്ത നിലയിലാണ് ഇപ്പോള്‍ റോഡിന്റെ അവസ്ഥ. അതുകൊണ്ട് തന്നെ ഈ റോഡില്‍ ഗതാഗത കുരുക്കും പതിവാണ്. കൈയ്യേറ്റത്തിനെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും, ആവശ്യമായ വീതിയില്‍ റോഡിന്റെയും അനുബന്ധ കാനയുടെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു തലയോലപ്പറമ്പ് തിരുപുരം റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.