Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പ്പശാല നടത്തി.
01/03/2019
ടി.വി പുരം പഞ്ചായത്തില്‍ കയര്‍ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഏകദിന കയര്‍ വ്യവസായ വികസ ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയറിന്റെയും കയറുല്പ്പന്നങ്ങളുടെയും വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍രഹിതരായവര്‍ക്ക് പുതിയ തൊഴില്‍ മേഖല പ്രാപ്തമാക്കുന്നതിന്റെയും ഭാഗമായി ടി.വി പുരം പഞ്ചായത്തില്‍ കയര്‍ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഏകദിന കയര്‍ വ്യവസായ വികസന ശില്‍പ്പശാല നടത്തി. കയര്‍ബോര്‍ഡ് ഇ.എസ്.ഒ വി.സുധീറിന്റെ അദ്ധ്യക്ഷതയില്‍ മൂത്തേടത്തുകാവ് കയര്‍സംഘത്തില്‍ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ബി.സുനില്‍കുമാര്‍, അനിതാ ജേക്കബ്, സന്ധ്യാ അശോകന്‍, കെ.കുഞ്ഞുമണി, സി.വി സുനിതാമോള്‍ എന്നിവര്‍ പ്രസംഗിച്ചു.