Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവരണ സീറ്റുകള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍
01/03/2019
പട്ടികജാതി, പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ തുല്യനീതി സംഗമ സന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കിയ നേതാക്കളെ വൈക്കത്ത് ബോട്ടുജെട്ടി മൈതാനത്ത് സ്വീകരിക്കുന്നു.

വൈക്കം: സംവരണ സീറ്റുകള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പത്ത് പട്ടികജാതി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ തുല്യനീതി സംഗമ സന്ദേശയാത്രയ്ക്ക് വൈക്കത്ത് ബോട്ടുജെട്ടി മൈതാനത്ത് നല്‍കി സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാക്യാപ്റ്റന്‍ കൂടിയായ എന്‍.കെ നീലകണ്ഠന്‍. സമ്മേളനത്തില്‍ സംയുക്ത സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ശശികുമാര്‍, ഖജാന്‍ജി എന്‍.രാഘവന്‍, കെ.വി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍, കെ.റ്റി.എം.എസ് ജനറല്‍ സെക്രട്ടറി ചെല്ലപ്പന്‍ രാജപുരം, എ.കെ.പി.എസ് സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപിനാഥന്‍, ബി.പി.എസ് സംസ്ഥാന പ്രസിഡന്റ് വി.കെ ശശിധരന്‍, എ.കെ.വി.എസ് സംസ്ഥാന പ്രസിഡന്റ് പി.ഇ വേണുഗോപാല്‍, കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എം.വി ജയപ്രകാശ്, എം.കെ രാജു, പ്രദീപ് കുമാര്‍, ഉഷ മുരളീധരന്‍, കെ.രാജു, വി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.