Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യസംഭരണത്തെയും സംസ്‌ക്കരണകേന്ദ്രങ്ങളെയും ജനങ്ങള്‍ ഭീതിയോടെ കാണുന്ന സ്ഥിതി മാറണമെന്ന് മന്ത്രി എ.സി മൊയ്തീന്‍
01/03/2019
വൈക്കം നഗരസഭ ശതാബ്ദി ആഘോഷവും നഗരസഭയുടെ മാലിന്യമില്ലാത്ത ക്ഷേത്രനഗരം പദ്ധതിയും മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മാലിന്യസംഭരണത്തെയും സംസ്‌ക്കരണകേന്ദ്രങ്ങളെയും ജനങ്ങള്‍ ഭീതിയോടെ കാണുന്ന സ്ഥിതി മാറണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. അലക്ഷ്യമായി വലിച്ചെറിയുന്നതാണ് മാലിന്യങ്ങളായി മാറുന്നത്. സംസ്ഥാനത്ത് ഇരുന്നൂറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യസംസ്‌ക്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം നഗരസഭയുടെ ശതാബ്ധി ആഘോഷത്തിന്റെയും മാലിന്യമില്ലാത്ത ക്ഷേത്രനഗരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം കത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിയും ആരംഭിക്കും. കേരള മേഡലിനെ വികസിപ്പിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവനെ മറന്നുകൊണ്ടുള്ള വികസനം വികസനമാവില്ലെന്നും മന്ത്രി പറഞ്ഞു. കപ്പോളച്ചിറയിലെ മാലിന്യ സംസ്‌ക്കരണകേന്ദ്രത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ സ്വാഗതമാശംസിച്ചു. വൈസ് ചെയര്‍മാന്‍ ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, ബിജിനി പ്രകാശന്‍, ശ്രീകുമാരന്‍ നായര്‍, എ.സി മണിയമ്മ, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എം.സുജിന്‍, അക്കരപ്പാടം ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി രമ്യാ കൃഷ്ണന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. കുടുംബശ്രീ അംഗങ്ങളും ഹരിതകര്‍മ്മ സേനാംഗങ്ങളും പങ്കെടുത്ത ഘോഷയാത്രയും നടന്നു.