Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാര സ്ഥാപനത്തിനു തീ പിടിച്ചു.
28/02/2019

വൈക്കം: പുളിഞ്ചുവട്ടില്‍ വ്യാപാര സ്ഥാപനത്തിനു തീ പിടിച്ചു. കൊടൂപ്പാടം ഇടക്കരി പുത്തന്‍തറയില്‍ കാര്‍ത്തികേയന്റെ ഉടമസ്ഥതയിലുള്ള പുളിംചുവട്ടിലെ എക്‌സല്‍ സൂപ്പര്‍ ബസാര്‍ എന്ന സ്ഥാപനത്തിലാണ് ചൊവ്വാഴ്ച്ച രാത്രി 12ന് തീപിടുത്തം ഉണ്ടായത്. കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നതു കണ്ട വഴിയാത്രക്കാര്‍ പോലീസിനെയും ഫയര്‍ യൂണിറ്റിനെയും വിവരം അറിയിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫിസര്‍ ടി.ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട ഉടമ പറഞ്ഞു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു.