Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടാപകല്‍ വീടിനുള്ളില്‍ കയറി മോഷ്ടാക്കള്‍ പതിനയ്യായിരം രൂപ കവര്‍ന്നു.
28/02/2019

വൈക്കം: ആളില്ലെന്നു മനസിലാക്കി പട്ടാപകല്‍ വീടിനുള്ളില്‍ കയറി മോഷ്ടാക്കള്‍ പതിനയ്യായിരം രൂപ കവര്‍ന്നു. തലയാഴം പുന്നപ്പുഴി കുഴിതടത്തില്‍ മില്‍ട്ടന്റെ വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് മോഷണം നടത്തിയത്. മോഷണം നടക്കുമ്പോള്‍ മില്‍ട്ടന്‍ സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഇതര സംസ്ഥാനത്തുനിന്ന് വസ്ത്രവിപണനത്തിനായി എത്തുന്നവരാണ് മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നു. ബഡ്ഷീറ്റ് വില്‍പ്പനയ്ക്കായി വന്ന ഒരാള്‍ തൊട്ടടുത്തെ കുടുംബ വിട്ടിലെത്തി തുണി വേണോ എന്നു ചോദിച്ചു. വേണ്ടന്നു പറഞ്ഞതോടെ അടുത്ത വീട്ടിലേയ്ക്ക് വില്‍പ്പനയ്ക്ക് എന്ന രീതിയില്‍ ഇയാള്‍ പോകുന്നതു കണ്ട വീട്ടുകാര്‍ അവിടെ ആരും ഇല്ലെന്നു പറഞ്ഞു മടക്കിയ ശേഷം വീടിനുള്ളിലേക്ക് കയറി. ആളില്ലന്നു ഉറപ്പിച്ചതോടെ പിന്നീട് വീടിന്റെ പിന്‍വാതിലിലൂടെ അകത്തു കയറി മോഷണം നടത്തിയെന്നാണ് സംശയിക്കുന്നത്. മോഷ്ടാവിന്റെ ദൃശ്യം സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വൈക്കം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ദൃശ്യങ്ങള്‍ വിശദമായ പരിശോധന നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.