Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക വേദിയുടെയും, സാന്ത്വനം 2019-ന്റെ ഉദ്ഘാടനവും 2ന്
28/02/2019

വൈക്കം: സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സാംസ്‌കാരിക വേദിയുടെയും, സാന്ത്വനം 2019-ന്റെ ഉദ്ഘാടനവും 2ന് വൈകിട്ട് 6 മണിക്ക് വെള്ളൂര്‍ ഹോളിഫാമിലി ചര്‍ച്ച് ഹാളില്‍ നടക്കും. സംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. എം.ജി ബാബുജി ഉദ്ഘാടനം നിര്‍വ്വഹിക്കും. സമൂഹത്തില്‍ സഹായം വേണ്ടവരെ ചേര്‍ത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടനയുടെ ധനസമാഹരണവുമായി ബന്ധപ്പെട്ട് വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ് നാടകത്തിന്റെ രണ്ടു നാടകാവതരണം 2ന് വൈകിട്ട് 6 മണിക്കും 8 മണിക്കുമായി വെള്ളൂര്‍ ഹോളിഫാമിലി ചര്‍ച്ച് ഹാളില്‍ നടക്കും.