Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് കൂടുതല്‍ കോടതികള്‍ അനുവദിക്കണമെന്ന് ആള്‍ ഇന്‍ഡ്യാ ലോയേഴ്‌സ് യൂണിയന്‍ വൈക്കം യൂണിറ്റ് കണ്‍വെന്‍ഷന്‍
28/02/2019

വൈക്കം: വൈക്കത്ത് കൂടുതല്‍ കോടതികള്‍ അനുവദിക്കണമെന്ന് ആള്‍ ഇന്‍ഡ്യാ ലോയേഴ്‌സ് യൂണിയന്‍ വൈക്കം യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ആദ്യത്തെ അഞ്ചു കോടതികളില്‍ ഒന്നായിരുന്ന വൈക്കത്ത് പ്രാരംഭകാലത്ത് ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടെ അധികാര പരിധിയില്‍ ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ രണ്ട് കോടതികള്‍ മാത്രമായി വൈക്കം മാറി. പുതുതായി നിര്‍മ്മിച്ച വൈക്കം കോടതി സമുച്ചയത്തില്‍ നിലവില്‍ നാല് കോടതികള്‍ പ്രവര്‍ത്തിക്കുവാനുള്ള സൗകര്യങ്ങളാണ് ഉള്ളത്. എന്നാല്‍ അഡീഷണല്‍ ജില്ലാ കോടതിക്ക് വരെ സാധ്യതയുള്ള പ്രദേശമായിരുന്നിട്ടും വൈക്കത്തിന് അര്‍ഹമായ പരിഗണനകള്‍ നാളിതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വൈക്കത്തിന് അഡീഷണല്‍ ജില്ലാ കോടതി, കുടംബകോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബൂണല്‍ എന്നിവ കൂടി അനുവദിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് ആള്‍ ഇന്‍ഡ്യാ ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. എ.മനാഫ് (പ്രസിഡന്റ്), അഡ്വ. പി.ആര്‍ പ്രമോദ് (സെക്രട്ടറി), അഡ്വ. വി.പി അനില്‍കുമാര്‍ (ട്രഷറര്‍), അഡ്വ. അംബരീഷ് ജി വാസു (വൈസ് പ്രസിഡന്റ്), അഡ്വ. സ്മിത സോമന്‍ (ജോയിന്റ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.