Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം
15/02/2016
കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയുടെ വൈക്കത്തെ പ്രദര്‍ശനം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം വൈക്കത്തിന്് കാഴ്ചയുടെ നവ്യാനുഭവമാണ് സമ്മാനിച്ചത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വഹിച്ചു. കേരളത്തിലെ ചിത്രകലയുടെ ഉല്‍പത്തിയും വളര്‍ച്ചയും സമകാലീനതയും അടയാളപ്പെടുത്തുന്ന ചിത്രങ്ങളുമായാണ് സഞ്ചരിക്കുന്ന ചിത്രശാല നവോത്ഥാനഭൂമിയായ വൈക്കത്ത് എത്തിയത്. ജനുവരി 20ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച ചിത്രശാല പ്രയാണത്തിന്റെ ആദ്യഘട്ടം കാസര്‍ഗോഡ് സമാപിച്ചിരുന്നു. രണ്ടാം ഘട്ട പ്രയാണത്തിന്റെ ഭാഗമായാണ് വൈക്കത്ത് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചിത്രകലാ കാഴ്ചകള്‍ക്ക് അവസരമൊരുക്കുന്നതിനുവേണ്ടി ആര്‍ട്ട് ഗ്യാലറികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നതിനും ചിത്രകലയെ ജനകീയമാക്കുന്നതിനുമായി ലളിതകലാ അക്കാദമി ആവിഷ്‌ക്കരിച്ച നവീനസംരംഭമാണ് സഞ്ചരിക്കുന്ന ചിത്രശാലയെന്ന് അക്കാദമി സെക്രട്ടറി എം.കെ ഷിബു അറിയിച്ചു. വൈക്കം സത്യഗ്രഹസ്മാരകത്തിനുമുന്നില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, കൗണ്‍സിലര്‍ ആര്‍.സന്തോഷ്, വി.ഗോപിനാഥന്‍ നായര്‍, ജയന്‍, കെ.വേലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.