Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം നടത്തി.
28/02/2019

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ ഗുരുകുലം കുടുംബയുണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടരാജഗുരുവിന്റെ 124-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. സരമ്മസമ്മ കൂടല്ലിയുടെ വസതിയില്‍ കൂടിയ സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം കമ്മിറ്റിയംഗങ്ങളായ കെ.ആര്‍ കാര്‍ത്തികേയന്‍, രഞ്ജിത്ത് കറുകത്തല, വൈസ് ചെയര്‍മാന്‍ ദീപക്.പി, കാവടി സംഘം സെക്രട്ടറി ടി.അജയകുമാര്‍, കണ്‍വീനര്‍ ഷൈനി ഓമനക്കുട്ടന്‍, ബിനിഷാ മധു, ബിനു കൂടല്ലി, ശാന്തിനി, കെ.കെ പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.