Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുവാന്‍ ജില്ല പഞ്ചായത്ത് തുക അനുവദിച്ചു
27/02/2019
വെച്ചൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ അഞ്ചു പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുവാന്‍ ജില്ല പഞ്ചായത്ത് 55 ലക്ഷം രൂപ അനുവദിച്ചു. അഞ്ചടി പാടശേഖരം, അയ്യനാടന്‍ പുത്തന്‍കരി, പൂവത്തിക്കരി, അരികുപുറം, മറ്റംകാത്താളത്തുകരി എന്നീ പാടശേഖരങ്ങള്‍ക്ക് മോട്ടോര്‍തറ, പുറംബണ്ട് ബലപ്പെടുത്തല്‍, വാച്ചാല്‍ നിര്‍മ്മാണം തുടങ്ങിയ ജോലികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ കെ.ഷീബ, ബിന്ദു അജി, കര്‍ഷക സമിതി ഭാരവാഹികളായ എന്‍.സുരേഷ് കുമാര്‍, ബിനു കുമാര്‍, മനോജ്, റ്റി.ഡി ശ്രീനിവാസന്‍, സന്തോഷ്, കൃഷി ഓഫീസര്‍ ജൂബി ലൂക്ക് എന്നിവര്‍ പ്രസംഗിച്ചു.