Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
27/02/2019
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ശൗചാലയ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ആധുനിക നിലവാരമുളള ശൗചാലയ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപാ ചെലവിലാണ് ശൗചാലയം നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആര്‍.എം.ഒ എസ്.കെ ഷീബ, ഡോ. പി.വിനോദ്, റെജി മാത്യൂ, കെ.പി സതീശന്‍, കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, ബിജു വി കണ്ണേഴന്‍, ജി.ശ്രീകുമാരന്‍ നായര്‍, എം.റ്റി അനില്‍കുമാര്‍, അംബരീഷ് ജി വാസു, എസ്. ഇന്ദിരാദേവി എന്നിവര്‍ പ്രസംഗിച്ചു. രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. വിശ്രമമുറി, ടോയ്‌ലെറ്റ്, വാഷിംഗ് ഹാള്‍ എന്നീ സംവിധാനങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ വൈക്കം ടൗണില്‍ പൊതു ടോയ്‌ലെറ്റ് സംവിധാനം ഇല്ലാത്ത സാഹചര്യമാണ്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്തിന്റെ ശ്രമഫലമായാണ് പദ്ധതി അനുവദിച്ചത്.