Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക കൂട്ടായ്മയില്‍ നടത്തിയ വേനല്‍കൃഷിക്ക് നൂറുമേനി വിളവ്
27/02/2019
കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ ടി.വി പുരം ചേരിക്കല്‍ പടിിഞ്ഞാറ് 30 ഏക്കര്‍ സ്ഥലത്ത് നടത്തിയ വേനല്‍കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം പഞ്ചായത്തിലെ 6, 14 വാര്‍ഡില്‍പ്പെട്ട ചേരിക്കല്‍ പടിഞ്ഞാറ് മുപ്പതേക്കര്‍ പാടശേഖരത്ത് കര്‍ഷക കൂട്ടായ്മയില്‍ നടത്തിയ വേനല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായ സഹകരണത്തോടെ 22 കര്‍ഷകര്‍ ചേര്‍ന്നാണ് കൃഷി നടത്തിയത്. തൊഴിലാളികള്‍ പാടശേഖരം കൃഷി യോഗ്യമാക്കി. പ്രളയക്കെടുതിക്ക് ശേഷമായിരുന്നു കൃഷിയിറക്കിയത്. അതിനാല്‍ നൂറുമേനി വിളവ് കിട്ടിയെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്ത് മെമ്പര്‍മാരായ ബീന മോഹന്‍, രമ ശിവദാസ്, ഷീല സുരേഷ്, ജീന തോമസ്, കൃഷി ഓഫീസര്‍ ജ്യോതി നാരായണന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ സജീവ് കുമാര്‍, ഇ.സബിത, പഞ്ചായത്ത് മെമ്പര്‍ ടി.എസ് സെബാസ്റ്റ്യന്‍, പാടശേഖര സമിതി പ്രസിഡന്റ് സന്തോഷ് കുമാര്‍, കണ്‍വീനര്‍ വി.കെ രാജഗോപാലന്‍ നായര്‍, ട്രഷറര്‍ കെ.കെ മണിയന്‍ എന്നിവര്‍ പങ്കെടുത്തു.